Header Ads

  • Breaking News

    അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ: എങ്ങനെ അപേക്ഷിക്കാം?




    അണലി കടിച്ചാൽ പാരിതോഷികം കിട്ടുമെന്ന് നിങ്ങളിൽ ആർക്കെങ്കിലും അറിയാമോ? എങ്കിൽ അങ്ങനെയൊരു കീഴ്‌വഴക്കം ഇവിടെ നിലനിൽക്കുന്നുണ്ട്. അറിയാതെ അണലി കടിച്ചാൽ സർക്കാർ അറിഞ്ഞു തരും 70,000 രൂപ. 2018 ഏപ്രില്‍ അഞ്ചിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ ഒരു പദ്ധതി രൂപം കൊണ്ടത്. വനത്തിനു പുറത്തുള്ള പാമ്പുകടി മരണത്തിന് രണ്ടു ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചപ്പോൾ, പാമ്പുകടിയില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സാ ചെലവായി പരമാവധി 75,000 രൂപയും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു.

    പാമ്പുകടി മരണങ്ങൾ അധികരിച്ചു വന്നതോടെയാണ് ഇത്തരത്തിൽ ഒരു പദ്ധതിയ്ക്ക് സർക്കാർ തുടക്കമിട്ടത്. സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ വന്യജീവി ആക്രമണങ്ങളില്‍ 1088 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതില്‍ 750 പേരും പാമ്പുകടിയേറ്റാണ് മരിച്ചത്. ഇത് നമുക്ക് ചുറ്റും വിഷം തീണ്ടി മരണപ്പെടുന്നവർ അനേകമുണ്ട് എന്ന് സൂചിപ്പിക്കുന്നു. അത് കൊണ്ട് തന്നെ കടിയേറ്റയാൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കാനും, അയാളെ രക്ഷപ്പെടുത്താനുമാണ് ഈ തുക സർക്കാർ നൽകുന്നത്.

    പാമ്പുകടിയേറ്റാൽ ഉടനെ തന്നെ വനം വകുപ്പിന് ഓണ്‍ലൈനായി അപേക്ഷ നല്‍കുക. അക്ഷയ കേന്ദ്രം വഴി ഇ-ഡിസ്ട്രിക്‌ട് മുഖേന പ്രദേശത്തെ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. http://edistrict.kerala.gov.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.

    No comments

    Post Top Ad

    Post Bottom Ad