Header Ads

  • Breaking News

    ഒരു കപ്പ് ചായക്ക് വില 70 രൂപ! : വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ



    ഡൽഹി: പൊതുവേ ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾക്കെല്ലാം ന്യായമായ വിലയാണ് നമ്മൾക്ക് നൽകേണ്ടി വരാറ്. എന്നാൽ, ഈയിടെ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായക്ക് യാത്രക്കാരൻ നൽകേണ്ടി വന്നത് 70 രൂപയാണ്. സംഭവം വിവാദമായതോടെ, വിശദീകരണവുമായി ഇന്ത്യൻ റെയിൽവേ രംഗത്തെത്തി.

    ഡൽഹിക്കും ഭോപ്പാലിനും ഇടയിൽ സർവീസ് നടത്തുന്ന ഭോപ്പാൽ ശതാബ്ദി ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു യാത്രക്കാരൻ. യാത്രാമദ്ധ്യേ ഒരു ചായ വാങ്ങിയപ്പോൾ, നൽകേണ്ടി വന്നത് 70 രൂപയായിരുന്നു. ഇതിൽ, സർവീസ് ചാർജ് മാത്രം 50 രൂപയാണ് ഈടാക്കിയത്. ഞെട്ടിപ്പോയ അദ്ദേഹം ബില്ലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും, ഈ കൊള്ളവില വളരെ കൂടുതലാണെന്ന് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് ഇന്ത്യൻ റെയിൽവേ വിശദീകരണവുമായി രംഗത്തുവന്നത്.

    രാജധാനി, ഭോപ്പാൽ ശതാബ്‌ദി പോലുള്ള ട്രെയിനുകളിൽ ഭക്ഷണപദാർത്ഥങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്നും, അല്ലാത്തപക്ഷം, പിന്നീട് ഓർഡർ ചെയ്യുമ്പോൾ സർവീസ് ചാർജായി 50 രൂപ അടക്കേണ്ടി വരുമെന്നുമാണ് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കിയത്. അത് ഭക്ഷണമായാലും ഒരു കപ്പ് ചായയായാലും നിർബന്ധമാണ്. 2018-ൽ പുറത്തിറക്കിയ റെയിൽവേയുടെ സർക്കുലറിലാണ് ഈ വിജ്ഞാപനം ഉള്ളത്.

    No comments

    Post Top Ad

    Post Bottom Ad