Header Ads

  • Breaking News

    അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി യുവാവ് പിടികൂടി





    പയ്യന്നൂർ: ഉത്തര മേഖല കമ്മീഷണർ സ്ക്വാഡ് അംഗം രജി രാഗ് .പി .പി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ ഹേമന്ത് കുമാറും പാർട്ടിയും പയ്യന്നൂർ എടാട്ട് വെച്ച്  8 ഗ്രാം MDMA യുമായി പയ്യന്നൂർ താലൂക്കിൽ കുഞ്ഞിമംഗലം അംശം ദേശത്ത് ആണ്ടാൻ കൊവ്വൽ താമസം അരയാപ്പുറത്ത് ഹൗസ് അബ്ദുൾ അസീസ് മകൻ മുഹമ്മദ് അഫ്സൽ എ (30/2022 എന്നയാള അറസ്റ്റ് ചെയ്ത് NDPS കേസെടുത്തു. ന്യൂ ജൻ മയക്കുമരുന്ന് ആയ MDMA പയ്യന്നൂർ, കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളേജ് കുട്ടികൾക്കും നിരവധി യുവാക്കൾക്കും   മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനെയാണ് സാഹസികമായി പിടികൂടിയത്. ഒരു മാസം നീണ്ട അന്വേഷണത്തിൽ ഒടുവിൽ ആണ് പ്രതിയെ പിടികൂടിയത്. നിരവധി ക്രിമിനൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പ്രതി അന്യസംസ്ഥനങ്ങളിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് കോളേജ് കുട്ടികൾക്ക് കൊടുത്ത് അവരെ അടിമകൾ ആക്കി വിതരണത്തിന് ഉപയോഗിക്കുന്നതാണ് പ്രതിയുടെ രീതി പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ സാഹസികമായി ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത് പാർട്ടിയിൽ സന്തോഷ് തുണോളി, അബ്ദുൾ നാസർ ആർ.പി, ഉത്തരമേഖല കമ്മീഷണർ സ്കോഡ് അംഗം. രജിരാഗ് പി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിതേഷ് .സി, ഷഫീക്ക് എം.എം, ശ്രീജിൻ വി.വി, സനീബ്. കെ  എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad