ഓൺലൈൻ മാർക്കറ്റിംഗിൻ്റെ മറവിൽ പണം തട്ടാൻ വ്യാജന്മാരുടെ ശ്രമം
പയ്യന്നൂർ: മി ഷോഓൺലൈൻ നെറ്റ് മാർക്കറ്റിംഗ് വഴി സാധനങ്ങൾ പർച്ചേഴ്സ് ചെയ്ത വ്യക്തിക്ക് ഒമ്പതര ലക്ഷം രൂപ വിന്നർ പ്രൈസ് അടിച്ചുവെന്ന് കൊറിയറിൽ കത്ത് അയച്ച് വ്യാജന്മാരുടെതട്ടിപ്പ്.
കാങ്കോൽ ചാലിൽ സ്വദേശിയായ പത്ര ഏജൻ്റിനാണ് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റിൽ കത്ത് കിട്ടിയത്.കത്തിൽ പർച്ചേഴ്സ് നടത്തിയ ഘട്ടത്തിൽ താങ്കൾ ഒമ്പതര ലക്ഷം രൂപക്ക് വിന്നർ ആയിട്ടുണ്ടെന്നും ബാങ്ക് പാസ്ബുക്ക് കോപ്പി വാട്സ് അപ്പിൽ അയക്കാനും മലയാളം സംസാരിച്ച വ്യക്തി ഫോണിൽ നിർദേശിക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടർന്ന് കത്തിൽ കണ്ട നമ്പറിൽ വിളിച്ചപ്പോൾ 9,500 രൂപഗൂഗിൽ പേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതോടെ കത്തിൽ കാണപ്പെട്ട അഡ്രസിൽ അന്വേഷണം നടത്തിയപ്പോഴാണ് അത്തരമൊരു ഓഫീസ് കൽക്കത്തയിൽ ഇല്ലെന്ന് മനസിലായത്. ഓൺ വഴി തട്ടിപ്പ് നിരവധി നടക്കുന്നുണ്ടെങ്കിലും തപാൽ വഴി കത്തെഴുതി അയച്ച് തട്ടിപ്പു നടത്തുന്ന സംഘത്തെ കുറിച്ച് സൂചനകൾ വന്നു തുടങ്ങി. തട്ടിപ്പിന് പിന്നിൽ മലയാളികളുമുണ്ടെന്ന് സൈബർ സെൽ അധികൃതരും വ്യക്തമാക്കി.

No comments
Post a Comment