എയർടെൽ എക്സ്ട്രീം: പേയ്ഡ് വരിക്കാരുടെ എണ്ണത്തിൽ വർദ്ധനവ്

എയർടെൽ എക്സ്ട്രീമിന്റെ പേയ്ഡ് വരിക്കാരുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ എയർടെലിന്റെ വീഡിയോ സ്ട്രീമിംഗ് സേവനമാണ് എയർടെൽ എക്സ്ട്രീം.
രാജ്യത്ത് ഏറ്റവും കൂടുതൽ ഒടിടി പ്ലാറ്റ്ഫോം സേവനങ്ങൾ എയർടെൽ എക്സ്ട്രീം നൽകുന്നുണ്ട്. മൊബൈലിലും വലിയ സ്ക്രീനുമായി ഉപഭോക്താക്കൾക്ക് ഒടിടി പ്ലാറ്റ്ഫോം സേവനം ലഭിക്കും. ഏറ്റവും കുറഞ്ഞ 148 രൂപയുടെ റീച്ചാർജിൽ മൊബൈൽ വരിക്കാർക്ക് ഏതെങ്കിലും ഒരു ഒടിടി ദാതാവിനെ സെലക്ട് ചെയ്യാൻ കഴിയും.
10,500 ലധികം സിനിമകളും സോണി ലൈവ്, ഇറോസ് നൗ, ലയൺസ് ഗേറ്റ് പ്ലേ, മനോരമ മാക്സ് തുടങ്ങിയവ എയർടെൽ എക്സ്ട്രീം വഴി കാണാൻ സാധിക്കും. 150 മിനിറ്റാണ് എയർടെൽ എക്സ്ട്രീമിലെ കാഴ്ച സമയം.
No comments
Post a Comment