Header Ads

  • Breaking News

    മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ചു: പാമ്പുകടിയേറ്റ് നാലുവയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി




    കുലശേഖരം: നാല് വയസുകാരിയെ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് റബർ തോട്ടത്തിലൊളിച്ച നാലുവയസ്സുകാരിയാണ് മരണത്തിന് കീഴടങ്ങിയത്. തിരുവട്ടാർ കുട്ടക്കാട് പാൽവിള സ്വദേശികളായ സുരേന്ദ്രൻ-സിജിമോൾ ദമ്പതികളുടെ മകൾ സുഷ്വികാമോൾ ആണ് മരിച്ചത്.

    കൂലി തൊഴിലാളിയായ സുരേന്ദ്രൻ രാത്രി കുടുംബവുമായി കലഹമുണ്ടാക്കുമ്പോൾ ഇവരുടെ മൂന്ന് കുട്ടികൾ അടുത്തുള്ള റബർ തോട്ടത്തിൽ പോയിരിക്കുക പതിവാണ്. തിങ്കളാഴ്ച രാത്രിയും കുട്ടികൾ റബർ തോട്ടത്തിൽ പോയപ്പോഴാണ് ഇതിൽ ഒരു കുട്ടിയ്ക്ക് പാമ്പുകടിയേറ്റത്.

    വേദനകൊണ്ട് കരഞ്ഞ കുട്ടിയെ സമീപ വാസികൾ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഷ് വിൻസിജോ, സുജിലിൻജോ എന്നിവർ സഹോദരങ്ങളാണ്. സംഭവത്തിൽ, തിരുവട്ടാർ പൊലീസ് കേസെടുത്തു.

    No comments

    Post Top Ad

    Post Bottom Ad