Header Ads

  • Breaking News

    മയക്കുമരുന്നുമായി യുവാവ് പിടിയിൽ


    പയ്യന്നൂർ: നിരവധി ക്രിമിനൽ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് പുറത്തിറങ്ങി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടെ പിടിയിലായി. അതീവ മാരകമയക്ക് മരുന്നായ എം.ഡി.എം.എ യുമായി നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവാണ് പാപ്പിനിശേരി എക്‌സൈസിന്റെ പിടിയിലായത്. പയ്യന്നൂർ എടാട്ട് വച്ചാണ് എട്ടുഗ്രാം എം.ഡി.എം.എ.യുമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ അരയാപ്പുറത്ത് ഹൗസിൽ എ.മുഹമ്മദ് അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്.

    ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്തു. നിരവധി ക്രിമിനൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന പ്രതി ജയിലിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് മയക്കുമരുന്ന് വിൽപ്പന തുടങ്ങിയത്.
    ഒരു മാസം നീണ്ട നിരീക്ഷണത്തിനിടെയാണ് പ്രതിയെ പിടികൂടാനായത്. കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും നിരവധി യുവാക്കൾക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനാണ് അഫ്സൽ. 

    No comments

    Post Top Ad

    Post Bottom Ad