Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍


    കെട്ടിട നിർമ്മാണ സെസ് അദാലത്ത്: ആഗസ്റ്റ് 31 വരെ നീട്ടി

    കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് കെട്ടിട നിർമ്മാണ ചെലവിന്റെ ഒരു ശതമാനം സെസായി അടക്കാനുള്ള അദാലത്തിന്റെ കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി. വാണിജ്യ കെട്ടിട ഉടമകളും 100 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഗാർഹിക കെട്ടിട ഉടമകളുമാണ് സെസ് അടക്കേണ്ടത്. 1996ലെ കെട്ടിട നിർമ്മാണ നിയമമനുസരിച്ച് 1995 നവംബർ മൂന്നിന് ശേഷം നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് സെസ് ബാധകം. തുകയടക്കാതെ റവന്യൂ റിക്കവറി നടപടി നേരിടുന്ന ഗാർഹിക കെട്ടിടങ്ങളുടെ പലിശ പൂർണമായും, വാണിജ്യ കെട്ടിടങ്ങളുടെ പലിശ 50 ശതമാനവും അടച്ച് അദാലത്തിൽ തീർപ്പാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കാലപ്പഴക്കം തെളിയിക്കുന്ന രേഖകൾ (ഒക്യൂപൻസി സർട്ടിഫിക്കറ്റ്), വൺടൈം റവന്യൂ ടാക്സ് രശീതി എന്നിവ സഹിതം ജില്ലാ ലേബർ ഓഫീസിലാണ് തുക അടക്കേണ്ടത്. ഫോൺ: 04972700353.

    ഗതാഗതം നിരോധിച്ചു

    കുന്നോത്തുപറമ്പ് പഞ്ചായത്തിനെയും പാറാട് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന കല്ലിക്കണ്ടി പാലം പുനർനിർമ്മിക്കുമ്പോൾ ഒരുക്കിയ താൽക്കാലിക ഡൈവേർഷൻ റോഡ് കനത്ത മഴയിൽ അപകടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനട യാത്രയും നിരോധിച്ചു. പാറാട് വഴി പാനൂരിലേക്ക് പോകേണ്ട വാഹനങ്ങൾ കല്ലിക്കണ്ടി-തൂവ്വക്കുന്ന്-കുന്നോത്തുപറമ്പ് വഴി പാറാടിലേക്കും പാനൂർ പാറാട് വഴി നാദാപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ പാറാട്-കുന്നോത്തുപറമ്പ്-തൂവ്വക്കുന്ന്-കല്ലിക്കണ്ടി വഴിയും പോകേണ്ടതാണെന്ന് തലശ്ശേരി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസി. എഞ്ചിനീയർ അറിയിച്ചു.

    സൗര സ്പോട്ട് രജിസ്ട്രേഷൻ
     
    ഏച്ചൂർ ഇലക്ട്രിക്കൽ സബ് ഡിവിഷന്റെ കീഴിൽ വരുന്ന ഏച്ചൂർ, ചാലോട്, ചക്കരക്കൽ സെക്ഷൻ പരിധികളിലെ ഉപഭോക്താക്കൾക്കായി സൗര സ്പോട്ട് രജിസ്ട്രേഷൻ. ഉപഭോക്താക്കൾക്ക് ജൂൺ 30 വ്യാഴം രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് മണി വരെ രജിസ്റ്റർ ചെയ്യാം.
     
    സൗര: സ്പോട്ട് രജിസ്ട്രേഷൻ 30ന്

    സബ്സിഡിയോടെ സൗര സോളാർ പ്ലാന്റ് സ്ഥാപിക്കാൻ വളപട്ടണം സബ് ഡിവിഷന് കീഴിലെ വളപട്ടണം, കൊളച്ചേരി, മയ്യിൽ എന്നീ കെഎസ്ഇബി സെക്ഷൻ ഓഫീസുകളിൽ ജൂൺ 30ന് സ്പോട്ട് രജിസ്ട്രേഷൻ നടക്കും. നേരത്തെ രജിസ്റ്റർ ചെയ്യാത്ത ഗാർഹിക ഉപഭോക്താക്കൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യാം.

    ട്യൂട്ടർ നിയമനം
     
    പഴയങ്ങാടി ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡും ഉള്ളവർക്കും യു പി വിഭാഗത്തിന് ബിരുദവും ബി എഡ്/ടി ടി സി യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് രാവിലെ 10.30ന് കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാവണം. ഫോൺ: 9744980206, 9605996032.
     
    ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ
     
    കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100. വിലാസം: കെൽട്രോൺ നോളജ് സെന്റർ സഹാറാ സെന്റർ എ വി കെ നായർ റോഡ് തലശ്ശേരി.

    മോണ്ടിസറി ടീച്ചർ ട്രെയിനിങ്
     
    കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്ങ്/ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് പ്രവേശനം തുടങ്ങി. യോഗ്യത: എസ് എസ് എൽ സി/പ്ലസ് ടു. താൽപര്യമുള്ളവർ തളിപ്പറമ്പ മുൻസിപ്പാലിറ്റി ബസ്സ്സ്റ്റാന്റ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ : 9072592458, 09847915099.
     
    പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
     
    ഐ എച്ച് ആർ ഡി 2022 മാർച്ച് മാസത്തിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി ജി ഡി സി എ) / ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി ഡി റ്റി ഒ എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡി സി എ) / ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ഡി സി എഫ് എ) റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും www.ihrd.ac.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ ജൂലൈ 12 വരെ പിഴ കൂടാതെയും ജൂലൈ 14 വരെ 200 രൂപ പിഴ സഹിതവും സമർപ്പിക്കണം. ജൂലൈ 2022ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി  ആവശ്യമുള്ളവർ അപേക്ഷകൾ ജൂലൈ 25ന് മുമ്പായും 200 രൂപ പിഴ സഹിതം ജൂലൈ 27 വരെയും അതാത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം. ഫോൺ: 0471 2322985, 0471 2322501.
     
    സ്വയംതൊഴിൽ വായ്പാ പദ്ധതി
     
    സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം രൂപ വരെ പരമാവധി വായ്പ അനുവദിക്കും. അപേക്ഷകർ പട്ടികജാതിയിൽപ്പെട്ടവരും 18നും 55നും മധ്യേ പ്രായമുള്ളവരുമായിരിക്കണം. നാല് ശതമാനം മുതൽ ഒമ്പത് ശതമാനം വരെ പലിശ നിരക്കിൽ വായ്പാ തുക 36 മാസം മുതൽ 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. വായ്പാ തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497-2705036, 9400068513.
     
    താൽക്കാലിക നിയമനം
     
    ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത: ആർ സി ഐ രജിസ്ട്രേഷനോടെ ക്ലിനിക്കൽ സൈക്കോളജിയിൽ എം ഫിൽ/പി ജി ഡി സി പി. സൈക്യാട്രിക് സോഷ്യൽ വർക്കർ, യോഗ്യത: സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം ഫിൽ/ പി ജി ഡി പി എസ് ഡബ്ല്യു. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ രണ്ട് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ c3dmohknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2700709.
     
    ഹിന്ദി അധ്യാപക കോഴ്സ് രജിസ്ട്രേഷൻ തുടങ്ങി
     
    ഡിപ്ലോമ ഇൻ എലിമെന്ററി എജുക്കേഷൻ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. പി എസ് സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടി പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും ഇടയിൽ. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി, പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റു പിന്നോക്കക്കാർക്ക് മൂന്ന് വർഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റർഹവിഭാഗത്തിന് ഫീസിളവ് ഉണ്ടാകും. ജൂലൈ 20നകം രജിസ്ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. 0473 4296496, 8547126028.
     
    അപേക്ഷ ക്ഷണിച്ചു

    പത്തനംതിട്ട കോന്നിയിലെ സർക്കാർ സ്ഥാപനമായ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന് കീഴിലെ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി നടത്തുന്ന എം എസ് സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമിന് www.supplycokerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04682961144.

    വാഗമൺ, മൂന്നാർ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി

    ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി. കണ്ണൂർ-വാഗമൺ, കണ്ണൂർ-മൂന്നാർ എന്നിങ്ങനെ രണ്ട് ദ്വിദിന പാക്കേജുകളാണുള്ളത്. കണ്ണൂർ-വാഗമൺ യാത്ര ജൂലൈ 10ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ജൂലൈ 13ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് സവാരി, കുമരകത്ത് ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയർ, ഫീസുകൾ എന്നിവ ഉൾപ്പടെ ഒരാൾക്ക് 3900 രൂപയാണ് ചെലവ്. മൂന്നാർ യാത്ര ജൂലൈ 10ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ജൂലൈ 12ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം ഉൾപ്പെടെ 1850 രൂപയാണ് നിരക്ക്. സൂപ്പർ എക്സ്പ്രസ് എയർ ബസിലാണ് സഞ്ചാരം.
    കൂടാതെ വാരാന്ത്യ വയനാട്, പൈതൽമല ഏകദിന യാത്രകളും തിരുവനന്തപുരം-കുമരകം ദ്വിദിന യാത്രകളും നടത്തുന്നു. ജൂലൈ 14 മുതൽ നാലമ്പല യാത്രയും റാണിപുരം, ബേക്കൽ കോട്ട പാക്കേജുകളും ആരംഭിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9496131288, 8089463675, 8590508305 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

    ജില്ലാ സാക്ഷരതാ സമിതി

    ജില്ലാ സാക്ഷരതാ സമിതിയുടെ യോഗം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേംബറിൽ ചേരും.

    മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

    കേരള തീരങ്ങളിൽ ജൂൺ 29 മുതൽ ജൂലൈ രണ്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളിൽ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ് നൽകി.

    No comments

    Post Top Ad

    Post Bottom Ad