Header Ads

  • Breaking News

    ആപ്പിളിനെ തിരുത്തി, ആലപ്പുഴക്കാരന് കെെനിറയെ വിലയേറിയ സമ്മാനങ്ങളുമായി കമ്പനി



    ആലപ്പുഴ: ആപ്പിളിന്റെ ക്ലൗഡ് സേവനമായ ഐ ക്ലൗ‌ഡ് സർവറിലെ പിഴവ് കണ്ടെത്തിയ വിദ്യാർത്ഥിയ്ക്ക് സമ്മാനങ്ങളുമായി കമ്പനി,കുട്ടനാട് സ്വദേശിയായ കെ.എസ്.അനന്തകൃഷ്ണനാണ് ഗുരുതര പിഴവുകൾ കണ്ടെത്തിയത്,പത്തനംതിട്ട മൗണ്ട് സിയോണ്‍ എന്‍ജിനിയറിംഗ് കോളേജ് ബി.ടെക് കംപ്യൂട്ടര്‍ സയന്‍സ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയാണ് അനന്തകൃഷ്‌ണൻ, ഐ ക്ലൗഡ് സര്‍വറിലെ പിഴവ് കണ്ടെത്തിയ വിദ്യാർത്ഥി ആപ്പിളിന്റെ ഹോള്‍ ഒഫ് ഫെയിമില്‍ ഇടംനേടി,ഐ ക്ലൗഡ് മെയിലിലെ സുരക്ഷാവീഴ്‌ചയാണ് അനന്തകൃഷ്ണന്‍ കണ്ടെത്തിയത്,ഇക്കാര്യം ആപ്പിളിന്റെ എന്‍ജിനീയര്‍മാരെ അറിയിക്കുകയും അവർ പിഴവ് പരിഹരിക്കുകയും ചെയ്തു, പുതിയ അക്കൗണ്ടുകള്‍ക്ക് മാത്രമേ സുരക്ഷ ലഭിക്കൂവെന്നും പഴയ അക്കൗണ്ടുകളുടെ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്നുമുള്ള വിവരവും വിദ്യാർത്ഥി ആപ്പിളിന് കൈമാറി,  ഈ പ്രശ്‌നവും പരിഹരിച്ചുവരുകയാണ്, ഹോള്‍ ഒഫ് ഫെയിമില്‍ അംഗത്വം നല്‍കിയതിന് പുറമെ 2500 യു.എസ്.ഡോളറും (ഏകദേശം രണ്ട് ലക്ഷം രൂപ) ആപ്പിള്‍ വിദ്യാർത്ഥിക്ക് സമ്മാനമായി നല്‍കി, ഫേസ്ബുക്ക്, ഗിറ്റ് ഹബ് തുടങ്ങിയ കമ്പനികളുടെ ഹോള്‍ ഒഫ് ഫെയിമിലും അനന്തകൃഷ്ണന്‍ നേരത്തെ ഇടംനേടിയിട്ടുണ്ട്,പ്ലസ്‌ടുവിന് പഠിക്കുമ്പോൾ മുതൽക്കേ അനന്തകൃഷ്ണന്‍ എത്തിക്കല്‍ ഹാക്കിംഗ് പരിശീലിക്കുന്നുണ്ട്,കേരള പൊലീസ് സൈബര്‍ ഡോമിലെ അംഗവും കൂടിയാണ് ഈ ആലപ്പുഴക്കാരൻ,

    No comments

    Post Top Ad

    Post Bottom Ad