Header Ads

  • Breaking News

    സർക്കാർ തന്ന പണം കൊണ്ട് ഈ വണ്ടി ഓടില്ല, വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമായി കെഎസ്ആർടിസി



    തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം.

    650 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സിഎംഡി ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 30 കോടി രൂപ കൊടുത്ത് സർക്കാർ കൈ മലർത്തുകയായിരുന്നു. ബാക്കി തുക മാനേജ്മെന്റ് തന്നെ കണ്ടെത്തണമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

    അതേസമയം, ശമ്പള പ്രതിസന്ധിയിൽ ഇന്നും കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുടെ സമരം തുടരും. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകള്‍ക്ക് പുറമെ എഐടിയുസിയും ഇന്ന് സമരമാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad