Header Ads

  • Breaking News

    കണ്ണൂർ സ്വദേശിയുടെ കീഴിലുള്ള തൊഴിൽ റിക്രൂട്ട്മെന്റ് വഴി കുവൈറ്റിലേക്ക് ജോലിക്ക് പോയ വീട്ടമ്മക്ക് ക്രൂര മർദ്ദനം. സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ ലക്ഷ്യം കണ്ടു യുവതിക്ക് മോചനം



    കുവൈത്തിലേക്കുള്ള ജോലിയുടെ പേരില്‍ തട്ടിപ്പിനിരയായ സ്ത്രീകള്‍ നേരിട്ടത് ക്രൂര മര്‍ദനം. കുട്ടികളെ നോക്കാന്‍ സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം നല്‍കിയാണ് കൊച്ചിയിലെ സ്വകാര്യ സ്ഥാപനം തട്ടിപ്പ് നടത്തിയത്. എന്നാല്‍ വിദേശത്ത് എത്തിയപ്പോള്‍ അടിമയെ പോലെ ജോലി ചെയ്യേണ്ടി വന്നതായി യുവതി പറയുന്നു.

    2021 ഡിസംബര്‍ 21നാണ് കുവൈത്തില്‍ കുട്ടികളെ നോക്കുന്നതിനായി സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കൊച്ചി സ്വദേശികളുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഗോള്‍ഡന്‍ വയ എന്ന സ്ഥാപനം വഴി ഫെബ്രുവരിയില്‍ കുവൈത്തിലേക്ക് യുവതി പോകുകയും ചെയ്തു. അറുപതിനായിരം രൂപയാണ് വേതനമായി പറഞ്ഞത്. ടിക്കറ്റ് ചാര്‍ജ് ഉള്‍പ്പെടെ കമ്പനി വഹിക്കുന്നതിനാല്‍ പണം നല്‍കേണ്ടി വന്നില്ല. എന്നാല്‍ കുവൈത്തിലെത്തിയപ്പോള്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് യുവതി പറയുന്നത്.

    കണ്ണൂര്‍ സ്വദേശി മജിദ്, എറണാകുളം സ്വദേശി അജു എന്നിവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം. നാട്ടിലേക്ക് മടങ്ങണമെങ്കില്‍ മൂന്നരലക്ഷം രൂപ മോചനദ്രവ്യം മജീദ് ആവിശ്യപ്പെട്ടതായും യുവതി വെളിപ്പെട്ടുത്തി.

    No comments

    Post Top Ad

    Post Bottom Ad