Header Ads

  • Breaking News

    മുഴപ്പിലങ്ങാട് ബീച്ചിൽ വാഹന പ്രവേശനം താത്ക്കാലികമായി നിർത്തി വച്ചു.



    തലശ്ശേരി: മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനപ്രവേശം താൽക്കാലികമായി നിർത്തി വച്ചു.ശക്തമായ മഴയെത്തുടർന്ന് കടലേറ്റവും ബീച്ചിൽ മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തതിനെത്തുടർന്ന്‌ ഞായറാഴ്ച രാവിലെ മുന്ന്‌ കവാടങ്ങളും അടച്ചു. മണൽതിട്ടകൾ കാരണം ഡ്രൈവിങ് അസാധ്യമായി. ഞായറാഴ്ച ഒട്ടേറെപ്പേർ വാഹനങ്ങളുമായി എത്തിയെങ്കിലും ബീച്ചിലേക്ക് കയറാനായില്ല. റോഡരികിലും മറ്റും വാഹനങ്ങൾ നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മുൻകൂട്ടി വിവരം നൽകാതെയാണ് ബീച്ചിലേക്കുള്ള വാഹനപ്രവേശനം നിർത്തിയതെന്ന് പരാതിയുണ്ട്‌.

    No comments

    Post Top Ad

    Post Bottom Ad