കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പാപ്പിനിശേരി: കാറിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ആനവളപ്പിലെ അഷ്റഫ് – നബീസ ദമ്പതികളുടെ മകനായ മുഹമ്മദ് റിനാൽ ഫർഹിൻ (15) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെയാണ് മുഹമ്മദ് റിനാലിനെ കാറിടിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റിനാൽ ഇന്നലെ പുലർച്ചെയാണ് മരിച്ചത്.
പാപ്പിനിശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച റിനാൽ ഫർഹിൻ. ഫാത്തിമത്ത് റിഹ, ഫാത്തിമത്ത് റിൻഷ എന്നിവർ സഹോദരങ്ങളാണ്.
No comments
Post a Comment