Header Ads

  • Breaking News

    ക്ഷേത്രം ജീവനക്കാരനെ ആക്രമിച്ച രണ്ടുപേർ കൂടി അറസ്റ്റിൽ



    കണ്ണൂർ കീഴ്ത്തള്ളി ഉമാമഹേശ്വര ക്ഷേത്രത്തിൽ ആക്രമണം നടത്തിയ രണ്ട് ആർ എസ് എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കുറുവ സ്വദേശി പ്രസാദ്, തോട്ടട സ്വദേശി കെ വി വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ക്ഷേത്രത്തിൽ കയറി ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ ഇതോടെ അഞ്ച് പേർ അറസ്റ്റിലായി.

    സിസിടിവി ദൃശ്യങ്ങളിൽ നിന്നും മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞ പോലീസ് ഒളിവിൽ കഴിയുന്നവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരെ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശേധിച്ച പോലീസ് മുഴുവൻപ്രതികളെയും തിരിച്ചറിഞ്ഞു. അക്രമി സംഘത്തിൽ പതിനഞ്ചോളം പേരാണ് ഉണ്ടായിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad