Header Ads

  • Breaking News

    കാവുകളുടെ സംരക്ഷണത്തിന് സഹായധനം

    കണ്ണൂർ : കാവുകളുടെ സംരക്ഷണത്തിന് സംസ്ഥാന വനംവന്യജീവിവകുപ്പ് സഹായധനം നൽകുന്നു. ഇതിനായി ദേവസ്വം കാവുടമസ്ഥർ, ട്രസ്റ്റുകൾ എന്നിവരിൽനിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂലായ് 30-നകം കണ്ണൂർ കണ്ണോത്തുംചാലിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ സമർപ്പിക്കണം. മുൻപ് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറം വനം വകുപ്പ് വെബ്‌സൈറ്റിൽ നിന്നോ കണ്ണോത്തുംചാലിലെ വനം വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്നോ ലഭിക്കും. www.forest.kerala.gov.in ഫോൺ: 0497 2705105.

    No comments

    Post Top Ad

    Post Bottom Ad