Header Ads

  • Breaking News

    കണ്ണൂർ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരന് മർദനം




    കണ്ണൂര്‍: കണ്ണൂർ താഴെ ചൊവ്വയില്‍ ക്ഷേത്ര ജീവനക്കാരന് മർദനം. കീഴുത്തള്ളി ഉമാ മഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനായ ഷിബിനാണ് മർദനമേറ്റത്.പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിറക്കിയാണ് ഷിബിനെ മര്‍ദിച്ചത് . ആര്‍.എസ്.എസ് പ്രവർത്തകരാണ് തന്നെ മർദിച്ചതെന്ന് ഷിബിൻ ആരോപിച്ചു. സംഭവത്തിൽ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. ക്ഷേത്ര കമ്മറ്റി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നാരോപിച്ചാണ് മര്‍ദനം. ഷിബിന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്.


    No comments

    Post Top Ad

    Post Bottom Ad