വിഴിഞ്ഞത്ത് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

തിരുവനന്തപുരം: ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്.
വിഴിഞ്ഞം ചൊവ്വരയിൽ ആണ് സംഭവം. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
No comments
Post a Comment