ഫുട്ബോൾ മൽസരത്തിനിടെ താൽക്കാലിക ഗ്യാലറി തകർന്നു: കുട്ടി ഉൾപ്പടെ പത്തിലധികം പേർക്ക് പരുക്ക്

മലപ്പുറം: താല്‍ക്കാലിക ഫുട്ബോൾ സ്റ്റേഡിയം തകര്‍ന്നുവീണ് പത്തോളം പേർക്ക് പരുക്ക്. മലപ്പുറം പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബോൾ മൽസരത്തിനിടെയാണ് സ്റ്റേഡിയത്തിലെ താൽക്കാലിക ഗ്യാലറി തകർന്നുവീണ് കുട്ടി ഉൾപ്പടെ പത്തിലധികം പേർക്ക് പരുക്കേറ്റത്. പൂക്കോട്ടുംപാടം ഗവ. ഹൈസ്കൂൾ മൈതാനത്തായിരുന്നു സംഭവം. മുളയും കവുങ്ങും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ നാല് തട്ടുകളുള്ള പടിഞ്ഞാറുഭാഗത്തെ താൽക്കാലിക ഗ്യാലറിയാണ് കഴിഞ്ഞ ദിവസം തകർന്നുവീണത്.
ഐ.സി.സി. ക്ലബ് സംഘടിപ്പിച്ച ടൂർണമെന്‍റിനിടെയാണ് അപകടം. പതിവിനേക്കാൾ കൂടുതൽ കാണികൾ ഗ്യാലറിയിൽ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരെ നിലമ്പൂരിലേയും വണ്ടൂരിലേയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
No comments
Post a Comment