Header Ads

  • Breaking News

    കണ്ണൂരിൽ മദ്രസയിലെത്തിയ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ



    കണ്ണൂർ: മദ്രസയിലെത്തിയ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെയാണ് അധ്യാപകനും മുതിർന്ന വിദ്യാർത്ഥിയും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിൽ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ് (46), കാസര്‍ഗോഡ് ഉപ്പളയിലെ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് അറസ്റ്റിലായത്.

    രാവിലെ മദ്രസയിൽ എത്തിയ കുട്ടികളെ ബലമായി പിടിച്ചു നിർത്തി റഷീദ് പീഡനത്തിന് ഇരയാക്കുകയായിരുന്നു. മുതിർന്ന വിദ്യാർത്ഥിയായ ബിലാലാണ് ഇതിന് കൂട്ടുനിന്നത്. സംഭവത്തിൽ മൂന്ന് കേസും അബ്ദുള്‍ റഷീദിനെതിരെയാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

    അതേസമയം, മത പഠന കേന്ദ്രങ്ങളിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥകളാവുകയാണെന്നാണ് ഇത്തരം സംഭവങ്ങൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്ക് യാതൊരു സുരക്ഷയുമില്ലാത്ത തരത്തിലാണ് സംസ്ഥാനത്ത് സ്ഥിതി തുടരുന്നത്.

    No comments

    Post Top Ad

    Post Bottom Ad