Header Ads

  • Breaking News

    ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറികൾ പൂർത്തീകരിച്ച് കണ്ണൂർ ആസ്റ്റര്‍ മിംസ്



    കണ്ണൂര്‍: ആയിരം ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. സന്ധിയെ ബാധിക്കുന്ന രോഗാവസ്ഥകള്‍ക്കും, കായിക സംബന്ധമായ പരിക്കുകള്‍ക്കുമുള്ള ഏറ്റവും ആധുനികമായ ചികിത്സാ രീതിയാണ് ആര്‍ത്രോസ്‌കോപ്പി. അത്യാധുനിക ചികിത്സാ സംവിധാനങ്ങളും പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടര്‍മാരും ഈ ചികിത്സാ രീതിക്ക് അനിവാര്യമാണ്. ആയിരം ആര്‍ത്രോസ്‌കോപ്പി വിജയകരമായി പൂര്‍ത്തീകരിക്കുന്ന വടക്കന്‍ കേരളത്തിലെ ഏക സെന്റര്‍ എന്ന പ്രത്യേകതയും ഇതോടെ ആസ്റ്റര്‍ മിംസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്റ് സ്‌പോര്‍ട്‌സ് മെഡിസിൻ കരസ്ഥമാക്കിയിരിക്കുന്നു.
    വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം ആസ്റ്റർ മിംസിന് സാധിച്ചത്.

    കായിക ജീവിതത്തിന് അകാലവിരാമമിടേണ്ടിവരുമായിരുന്ന നിരവധി കായികതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവരുടെ മേഖലകളിലേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും മടങ്ങിവരാന്‍ ഇതിലൂടെ സാധിച്ചു എന്ന് ഡോ. നാരായണപ്രസാദ്‌ (ഹെഡ് ഓർത്തോപീഡിക്‌സ്) ഡോ. ശ്രീഹരി (സീനിയര്‍ കണ്‍സല്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജന്‍ ) എന്നിവർ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ. സൂരജ് (സി എം എസ്), ഡോ. നാരായണപ്രസാദ്‌, ഡോ. ശ്രീഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad