Header Ads

  • Breaking News

    കുത്തനെ ഇടിഞ്ഞ് സ്റ്റീൽ വില



    ആഭ്യന്തര സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. മുൻ മാസത്തേക്കാൾ 14 ശതമാനം മുതൽ 20 ശതമാനം വരെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഒരു ടൺ സ്റ്റീലിന്റെ വിലയിൽ 12,000- 15,000 രൂപയുടെ ഇടിവാണ് ഉണ്ടായത്.

    ഇരുമ്പയിര്, കോക്കിംഗ് കൽക്കരി തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില കുറയുന്നതിനാൽ സ്റ്റീൽ വിലയിൽ വീണ്ടും ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഡിമാൻഡ് കുറഞ്ഞതും സ്റ്റോക്ക് കൂടിയതും ആഭ്യന്തര സ്റ്റീൽ വിലയെ പ്രതികൂലമായി ബാധിച്ചു.

    ഹോട്ട്-റോൾഡ് കോയിലിന്റെ (എച്ച്ആർസി) വിലയിൽ 18 ശതമാനമാണ് ഇടിവ് ഉണ്ടായത്. അതായത്, ഒരു ടൺ എച്ച്ആർസിയുടെ വില 64,000 രൂപയായി കുറഞ്ഞു. കൂടാതെ, റീബാർ വില ടണ്ണിന് 61,000- 63,000 രൂപയായി കുറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad