Header Ads

  • Breaking News

    മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ്



     

    കല്‍പ്പറ്റ: ഇന്ന് മുതല്‍ മാനന്തവാടിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസ് ആരംഭിക്കുന്നു. മാനന്തവാടിയില്‍ നിന്നും രാവിലെ ഒന്‍പത് മണിക്ക് പുറപ്പെട്ട് പത്ത് മണിക്ക് കല്‍പ്പറ്റ പുതിയ സ്റ്റാന്റില്‍ എത്തുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 04:55 ന് കല്‍പ്പറ്റ പുതിയ സറ്റാന്റില്‍ നിന്നും പുറപ്പെട്ട് ആറ് മണിക്ക് മാനന്തവാടിയില്‍ എത്തുന്നതായിരിക്കും. തുടങ്ങുന്ന ഈ സര്‍വ്വീസിന് ഒറ്റ ചാര്‍ജ് 50 രൂപ ആയിരിക്കും .ഈ സര്‍വ്വീസ് വിജയിക്കുകയാണെങ്കില്‍ വയനാട്ടിലെ മറ്റു ഡിപ്പോകളില്‍ നിന്നും ഇത്തരത്തിലുള്ള സര്‍വ്വീസുകള്‍ തുടങ്ങുന്നതായിരിക്കുമെന്ന് വയനാട് ക്ലസ്റ്റര്‍ ഓഫീസര്‍ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad