ലെതർ കസേര ഓർഡർ ചെയ്തു: ആമസോൺ യുവതിയ്ക്ക് നൽകിയത് രക്തം അടങ്ങിയ ട്യൂബ്

ന്യൂയോർക്ക്: ലെതർ കസേര ഓർഡർ ചെയ്ത യുവതിക്ക് ആമസോൺ വഴി ലഭിച്ചത് രക്തം അടങ്ങിയ ട്യൂബ്. ന്യൂയോർക്കിലെ ജെൻ ബേഗക്കീസ് എന്ന യുവതിക്കാണ് ആമസോൺ വഴി മനുഷ്യരക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ട്യൂബിലാക്കി ലഭിച്ചത്. ഉടൻ തന്നെ യുവതി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
കസേര പൊതിഞ്ഞ കാർഡ്‌ബോർഡ് പെട്ടിക്കുള്ളിലാണ് രക്തട്യൂബും ഉണ്ടായിരുന്നത്. ഇത് കണ്ടയുടനെ പെട്ടി അതുപോലെ തന്നെ അടച്ചുവെച്ചുവെന്ന് യുവതി പറയുന്നു. ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ച ജെൻ പോസ്റ്റിനോടൊപ്പം ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഓർഡർ ചെയ്ത സാധനത്തിന് പകരം മറ്റ് പലതും ലഭിച്ചുവെന്ന പരാതിയുമായി ഒരുപാട് പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
No comments
Post a Comment