Header Ads

  • Breaking News

    ഡ്രൈവര്‍ നിയമനത്തിന് ഒരു ലക്ഷത്തിലധികം അപേക്ഷകര്‍; പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന്


    തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഡ്രൈവര്‍നിയമനത്തിനുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന് നടത്തും. 19 കാറ്റഗറികളിലായി മൊത്തം 1,04,908 അപേക്ഷകളുണ്ട്. ഇവരില്‍ പൊതു അപേക്ഷകര്‍ 70,000 വരുമെന്നാണ് കണക്കാക്കുന്നത്. പൊതുപരീക്ഷയില്‍ വിജയിക്കുന്നവരെ വ്യത്യസ്ത തസ്തികകളിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രായോഗിക പരീക്ഷയ്ക്കുശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

    പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവര്‍ ജൂലായ് 12-നകം ഒറ്റത്തവണ പ്രൊഫൈലിലൂടെ ഉറപ്പുനല്‍കണം. അവര്‍ക്ക് മാത്രമേ പരീക്ഷാസൗകര്യം ഒരുക്കുകയുള്ളൂ. മറ്റുള്ളവരുടെ അപേക്ഷ അസാധുവാക്കും. എക്‌സൈസിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്-23,010 എണ്ണം. സര്‍വകലാശാലകള്‍, ടൂറിസം, ഹാന്റെക്, സ് മാര്‍ക്കറ്റ്ഫെഡ്, മത്സ്യഫെഡ്,റബ്ബര്‍ ഫെഡറേഷന്‍, വനംവകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവിടങ്ങളിലേക്കാണ് മറ്റ് കാറ്റഗറി വിജ്ഞാപനങ്ങള്‍. പരീക്ഷയെഴുതുമെന്ന് ഉറപ്പുനല്‍കുന്നവര്‍ക് ഓഗസ്റ്റ് 20 മുതല്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കും.

    No comments

    Post Top Ad

    Post Bottom Ad