ജില്ലയിൽ ലോക് അദാലത്ത് ജൂണ്‍ 26 ന്
ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകളുടെയും പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍ എല്‍, വോഡഫോണ്‍, കേരള ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, മുത്തൂറ്റ് മൈക്രോഫിന്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളുടെയും മോട്ടോര്‍ വാഹന അപകട നഷ്ടപരിഹാര കേസുകളുടെയും രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്വേഷന്‍ കേസുകളുടെയും അദാലത്ത് ജൂണ്‍ 26 ഞായര്‍ രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നീ കോടതികളില്‍ നടക്കും. ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചവര്‍ അതാത് കോടതികളില്‍ എത്തണമെന്ന് ഡി എല്‍ എസ് എ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0490 2344666

No comments
Post a Comment