ലക്ഷ്യ 2022’ മെഗാ ജോബ് ഫെയർ മയ്യിൽ ഐ.ടി.എം കോളേജിൽ
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും മയ്യിൽ ഐ.ടി.എം കോളേജും ജൂൺ 11ന് ‘ലക്ഷ്യ 2022’ മെഗാ ജോബ് ഫെയർ മയ്യിൽ ഐ.ടി.എം കോളേജിൽ സംഘടിപ്പിക്കുന്നു.
ഐ.ടി, ആരോഗ്യം, ബാങ്കിങ്, എഞ്ചിനീയറിങ്, ഓട്ടോമൊബൈൽ, അഡ്മിനിസ്ട്രേഷൻ തുടങ്ങി നിരവധി തൊഴിൽ അവസരങ്ങൾ പ്രദാനം ചെയുന്ന മേളയിൽ പ്രമുഖ സ്വകാര്യ തൊഴിൽ ഉടമകൾ പങ്കാളികളാകും.
മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ bit.ly/3wHbMGi എന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന ജൂൺ ഒമ്പതിന് വൈകിട്ട് അഞ്ച് മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ: 04972 700831.
No comments
Post a Comment