ബഫർ സോൺ പ്രഖ്യാപനം: ബത്തേരിയിൽ 14 ന് ഹർത്താൽ
ബത്തേരി: സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയടക്കം വിവിധ പഞ്ചായത്തുകളിലെ ജനങ്ങളെ കാര്യമായി ബാധിക്കുന്ന ബഫര്‍ സോണ്‍ അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 14 ന് ബത്തേരി നഗരസഭ പരിധിയില്‍ മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും മുസ്ലിംലീഗ് അറിയിച്ചു.പ്രസിഡണ്ട് കെ നുറുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി കണ്ണിയന്‍ അഹമ്മദ് കുട്ടി,ഇബ്രാഹിം തൈതൊടി, അബൂബക്കര്‍ ബീനാച്ചി, നൗഫല്‍ കളരിക്കണ്ടി, റിയാസ് കൂടത്താള്‍ എന്നിവര്‍ പങ്കെടുത്തു
No comments
Post a Comment