ജൂൺ ഒന്ന് മുതൽ ഈ കമ്പനിയുടെ സിമന്റ് വില വർദ്ധിച്ചേക്കുംl
രാജ്യത്ത് സിമന്റ് വില വർദ്ധിപ്പിക്കാനൊരുങ്ങി പ്രമുഖ സിമന്റ് ഉൽപ്പാദകരായ ഇന്ത്യ സിമന്റ്സ്. ജൂൺ ഒന്ന് മുതലാണ് വില വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.
മൂന്ന് ഘട്ടമായി സിമന്റ് വില വർദ്ധിപ്പിക്കാനാണ് സാധ്യത. ആദ്യ ഘട്ടം ജൂൺ ഒന്ന് മുതലാണ് ആരംഭിക്കുന്നത്. ഈ ഘട്ടത്തിൽ ഒരു ചാക്ക് സിമന്റിന് 20 രൂപയാണ് വർദ്ധിപ്പിക്കുന്നത്. 2021-22 സാമ്പത്തിക വർഷത്തിൽ ഉണ്ടായ നഷ്ടം നികത്താൻ വേണ്ടിയാണ് കമ്പനി സിമന്റിന്റെ വില വർദ്ധിപ്പിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, രണ്ടാം ഘട്ട വില വർദ്ധനവ് ജൂൺ 15 നാണ്. ഈ ഘട്ടത്തിൽ 15 രൂപയാണ് വർദ്ധിപ്പിക്കുന്നത്. മൂന്നാം ഘട്ട വില വർദ്ധനവ് ജൂൺ 30 ന് പ്രാബല്യത്തിൽ വരും. ഈ ഘട്ടത്തിൽ 20 രൂപ വർദ്ധിപ്പിക്കാനാണ് സാധ്യത.
No comments
Post a Comment