Header Ads

  • Breaking News

    മനസ്സിൽ നിന്ന് വിട്ടുപോകാത്ത ‘ഒബ്സഷനായി’ ഗാഡ്ജറ്റുകൾ: നിർദ്ദേശങ്ങളുമായി പോലീസ്

     


    തിരുവനന്തപുരം: 

    മൊബൈൽ ഫോണും ഗെയ്മിങ് ഉപകരണങ്ങളും അടക്കം നിത്യോപയോഗ ഇലക്ട്രോണിക്സ് ഗാഡ്ജറ്റുകളോടുള്ള അഭിനിവേശമാണ് ഗാഡ്ജറ്റ് അഡിക്‌ഷൻ. കുട്ടികളിലും കൗമാരക്കാരിലും, പ്രത്യേകിച്ച് ആൺകുട്ടികളിൽ കാണുന്ന വർദ്ധിച്ചു വരുന്ന ഗാഡ്ജെറ്റ് അഡിക്ഷനെ നിയന്ത്രിക്കാൻ നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്.


    ‘ജോലിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന തരം അനാവശ്യമായ ആപ്പുകൾ അൺ ഇൻസ്റ്റാളോ ബ്ലോക്കോ ചെയ്യുക. നിങ്ങൾക്ക് ഉപയോഗശൂന്യമായി തോന്നുന്ന ഗ്രൂപ്പുകളിൽ നിന്നും പുറത്ത് കടക്കുക. അനാവശ്യമായ ആശയവിനിമയം തടയുക. കാര്യക്ഷമത വർദ്ധിപ്പിക്കുന്ന ആപ്പുകൾ ഉപയോഗിക്കുക. ഓരോ പ്രവർത്തിക്കും കൃത്യമായ സമയം നിശ്ചയിക്കുക. അത് വിനോദം ആയാലും ജോലി സംബന്ധമായാലും. ഉറക്കത്തിന് മുമ്പും അതിരാവിലെയും ഗാഡ്ജറ്റ് ഉപയോഗം നിയന്ത്രിക്കുക.


    നടക്കാൻ പോവുക, വ്യായാമം ചെയ്യുക, പൂന്തോട്ട പരിപാലനം പോലുള്ള പ്രവർത്തനങ്ങളിലും ഏർപ്പെടുക. നിങ്ങളുടെ ഫോണിലെ അറിയിപ്പുകൾ (നോട്ടിഫിക്കേഷൻ) ഓഫ് ആക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുക, വിനോദങ്ങളിൽ ഏർപ്പെടുക, ജോലി ഒഴികെയുള്ള സമയം ഗാർഡ് ഉപയോഗങ്ങളിൽ നിന്ന് 14 ദിവസത്തേക്ക് മാറിനിൽക്കുക. അതിനുശേഷം ഉപയോഗം ക്രമീകരിക്കുകയും ചെയ്യുക. ഗാഡ്ജെറ്റ് ആസക്തിയിൽ നിന്നും മുക്തി നേടുവാൻ കൂടുതൽ വിവരങ്ങൾക്കായി https://www.bodhini.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക’ – എന്നിങ്ങനെയാണ് കേരള പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ.

    No comments

    Post Top Ad

    Post Bottom Ad