Header Ads

  • Breaking News

    വിദ്യാർത്ഥിയെ പുഴയിൽ കാണാതായി





    തളിപ്പറമ്പ്: വിദ്യാർത്ഥിയെ പുഴയിൽ കാണാതായി. പട്ടുവം പരണൂലിലെ കെ.ആരോമലിനെ (14) നെയാണ് വെള്ളിക്കീൽ പുഴയിൽ കാണതായത്.

    തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി കഴിഞ്ഞ വിദ്യാർത്ഥിയാണ്. കൺസ്ട്രക്ഷൻ വർക്കറായ കെ.എം.രമേശൻ്റെയും പട്ടുവം ഗ്രാമപഞ്ചായത്തിലെ ആശാ വർക്കർ റീത്തയുടെയും മകനാണ്.

    വ്യാഴാഴ്ച്ച വൈകുന്നേരം കൂട്ടുകാരോടെത്ത് പുഴയിൽ അക്കരെക്ക് നിന്തി തിരിച്ച് ഇക്കാരെക്ക് നിന്തിവരുമ്പോൾ പുഴയിലെ നടുവിൽ മുങ്ങുകയായിരുന്നു.

    ആരോമലിൻ്റെ കൂടെ നീന്തിയ രണ്ട് കൂട്ടുകാരെ പുഴയിൽ തോണിയിൽ മീൻ പിടിക്കാനെത്തിയവർ രക്ഷപ്പെടുത്തുകയായിരുന്നു.

    തളിപ്പറമ്പിൽ നിന്നും ഫയർഫോഴ്സും,പോലിസും, പട്ടുവത്ത മത്സ്യതൊഴിലാളികളുO പുഴയിൽ രാത്രി വരെ തെരച്ചിൽ നടത്തി.

    വിവരമറിഞ്ഞ് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ , പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.നാസർ, ഹാമിദ് മാസ്റ്റർ, ആന്തൂർ നഗരസഭ ചെയർമാൻ പി.മുകുന്ദൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

    പട്ടുവം വില്ലേജ് ഓഫീസറുടെ ചുമതല വഹിക്കുന്ന തളിപ്പറമ്പ് സ്പെഷൽ വില്ലേജ് ഓഫീസർ പി.ടി.ബിജു, പട്ടുവം വില്ലേജ് അസിസ്റ്റൻറ് പോള വിനോദ് എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

    ഇന്ന് രാവിലെ 6 മണിക്ക് വീണ്ടും പുഴയിൽ തെരച്ചിൽ തുടരുമെന്ന് തളിപ്പറമ്പ് തഹസിൽദാർ പി.സജീവൻ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad