മീഷോ: വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം പിന്നിട്ടു

മീഷോയിൽ വിൽപ്പനക്കാരുടെ രജിസ്ട്രേഷൻ ആറ് ലക്ഷം കവിഞ്ഞു. രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമാണ് മീഷോ. ഉപഭോക്താക്കളെയും വിൽപ്പനക്കാരെയും സംയോജിപ്പിച്ച് കൊണ്ട് ഇ- കൊമേഴ്സ് മൊബൈൽ ആപ്പ് അവതരിപ്പിച്ച ആദ്യ ഇന്ത്യൻ കമ്പനി കൂടിയാണ് മീഷോ.
2021 ഏപ്രിലിനു ശേഷം 7 മടങ്ങാണ് മീഷോയിലെ രജിസ്ട്രേഷൻ വർദ്ധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ, നിരവധി ചെറുകിട ബിസിനസുകാർ മീഷോയുടെ ഭാഗമായിട്ടുണ്ട്.
എംഎസ്എംഇകൾക്ക് ഉയർന്ന വളർച്ചയും ലാഭവിഹിതവും ലഭ്യമാകുന്ന പ്ലാറ്റ്ഫോം ആയതിനാൽ മീഷോയിലെ വിൽപ്പനക്കാരുടെ വരുമാനം വർദ്ധിച്ചിട്ടുണ്ട്. കൂടാതെ, അമൃത്സർ, രാജ്കോട്ട്, സൂറത്ത് തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരാണ് മീഷോയിലെ ഭൂരിഭാഗം വിൽപ്പനക്കാരും.
No comments
Post a Comment