Header Ads

  • Breaking News

    കൊട്ടിയൂരിലേക്ക് വൻ ഭക്ത ജന പ്രവാഹം



     

    കൊട്ടിയൂർ : വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂരിലേക്ക് ഇന്ന് പുലർച്ചെ മുതൽ അനുഭവപ്പെട്ടത് വൻ ഭക്ത ജനപ്രവാഹം. ഈ കൊല്ലത്തെ ഉത്സവം ആരംഭിച്ചതിൽ ഏറ്റവും വലിയ തിരക്കാണ് ഇന്നു ഉണ്ടായത്. രാവിലെ മുതൽ ആരംഭിച്ച ഗതാഗത കുരുക്ക് കണിച്ചാർ വരെ നീണ്ടു. തുടർന്ന് ചെറുവാഹനങ്ങള്‍ നാനാനിപൊയില്‍ ഇരട്ടത്തോട് ഭാഗങ്ങളില്‍ നിന്നും സമാന്തരപാത വഴി തിരിച്ചു വിടുകയാണ്.

    മെയ് 10 ന് ആരംഭിച്ച വൈശാഖ മഹോത്സവം ജൂൺ 10 വെള്ളിയാഴ്ച തൃക്കലശാട്ടേടെയാണ് സമാപിക്കുക. ജൂൺ 6 തിങ്കളാഴ്ച കലം വരവ് വരെയാണ് സ്ത്രീകൾക്ക് ആക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം.

    No comments

    Post Top Ad

    Post Bottom Ad