Header Ads

  • Breaking News

    ജിയോഫൈ: പുതിയ മൂന്ന് പ്ലാനുകൾ ഇങ്ങനെ



    ജിയോഫൈ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത. ജിയോഫൈക്കായി പുതിയ 3 പ്ലാനുകളാണ് റിലയൻസ് ജിയോ അവതരിപ്പിച്ചത്. പുതിയ പോസ്റ്റ്പെയ്ഡ് താരിഫ് പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.

    ജിയോഫൈയുടെ പ്ലാൻ ആരംഭിക്കുന്നത് 249 രൂപയ്ക്കാണ്. 249 രൂപയുടെ പ്ലാനിൽ പ്രതിമാസം 30 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിൽ എസ്എംഎസ്, വോയിസ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. കൂടാതെ, 18 മാസത്തെ ലോക്ക്-ഇൻ കാലയളവ് ഉണ്ട്.

    അടുത്ത പ്ലാനാണ് ജിയോഫൈ 299 രൂപ പ്ലാൻ. ഈ പ്ലാനിൽ 40 ജിബി ഡാറ്റ ലഭിക്കുന്നു. ഈ പ്ലാനിന്റെ ലോക്ക്-ഇൻ കാലയളവ് 18 മാസമാണ്.

    അടുത്ത പ്ലാനാണ് ജിയോഫൈ 349. ഈ പ്ലാനിൽ പ്രതിമാസം 50 ജിബി ഡാറ്റ ലഭിക്കും. കൂടാതെ, 18  മാസത്തെ ലോക്ക്-ഇൻ കാലയളവ് ലഭിക്കുന്നുണ്ട്.

    ഉപയോക്താക്കൾ ജിയോഫൈയുടെ 249 രൂപ, 299 രൂപ, 349 രൂപ എന്നീ പോസ്റ്റ്പെയ്ഡ് റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ ജിയോഫൈ 4ജി വയർലെസ് പോർട്ടബിൾ ഹോട്ട്സ്പോട്ട് സൗജന്യമായി ലഭിക്കും.

    No comments

    Post Top Ad

    Post Bottom Ad