കണ്ണൂരിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കണ്ണൂരിൽ വീണ്ടും മയക്കുമരുന്നുമായി യുവാവ് പിടിയിൽ പിടിയിൽ.20 ഗ്രാം എം.ഡി.എം എ യും 11 ബോട്ടിൽ ഹാഷിഷ് ഓയിലുമായി അഞ്ചാംപീടികയിലെ എൻ.കെ.അജിനാസാണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്.ഇയാൾ ബുധനാഴ്ച പുലർച്ചെ ഒരു ഗുഡ്സ് ഓട്ടോയിൽ ഇരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴാണ് പിടിയിലായത്.ഇയാളിൽ നിന്ന് 20 ഗ്രാം എം.ഡി എം.എ യും 56 ഗ്രാം ഹെറോയിനും പോലീസ് പിടിച്ചെടുത്തു.എസ്.ഐമാരായ നസീർ ,സീതാറാം എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ പോലീസ് ഓഫീസർമാരായ നിശാന്ത്, മനീഷ് എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment