Header Ads

  • Breaking News

    അഹ്‌സീനയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

    പാലക്കാട് : ഒറ്റപ്പാലത്ത് യുവതിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസിനെയും, വനിതാ കമ്മീഷനേയും സമീപിച്ചു. ചുനങ്ങാട് ചെവിടിക്കുന്നില്‍ ഹനീഫയുടെ മകള്‍ അഹ്സീനയുടെ(33) മരണത്തിലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചത്.

    കഴിഞ്ഞ ഏഴാം തിയതിയാണ് അഹ്സീനയെ പുളിഞ്ചോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അഹ്സീനയുടെ കുടുംബം പറയുന്നു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു.

    സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഷൊര്‍ണൂര്‍ ഡിവെഎസ്പിക്കും, വനിതാ കമ്മീഷനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad