തിരുവനന്തപുരം:
ഇനി മൊബൈൽ ഫോണിൽ വരുന്ന അപരിചിത നമ്പറുകൾ ആരുടേതെന്ന് അപ്പോൾതന്നെ തിരിച്ചറിയാം. വിളിക്കുന്നവരുടെ പേര് ഏതെങ്കിലും ആപ്പിന്റെ സഹായം ഇല്ലാതെതന്നെ സ്‌ക്രീനിൽ തെളിയുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. സിം കാർഡ് അല്ലെങ്കിൽ മൊബൈൽ കണക്ഷൻ എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ആണ് വിളിയെത്തുന്ന മൊബൈൽ ഫോണിൽ ദൃശ്യമാകുക. നിലവിൽ കാണുന്ന നമ്പറിനു പകരം ആ നമ്പറിന്റെ ഉടമസ്ഥന്റെ പേര് വരുമെന്ന് അർത്ഥം.
ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ ടെലികോം വകുപ്പും ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യും നടത്തിക്കഴിഞ്ഞു. തുടർനടപടികൾ ഏതാനും മാസങ്ങൾക്കകം ആരംഭിക്കുമെന്നാണ് സൂചന.