എൽ.ബി.എസ് സെന്ററിൽ താൽക്കാലിക നിയമനം
കണ്ണൂർ : എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ് എടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി-ടെക് കമ്പ്യൂട്ടർ സയൻസ്/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, അധ്യാപനത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. താൽപര്യമുള്ളവർ മെയ് 27ന് രാവിലെ 11 മണിക്ക് കണ്ണൂർ മേഖലാ കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും സഹിതം ഹാജരാകണം. ഫോൺ: 0497 2702812.
No comments
Post a Comment