കൂത്തുപറമ്പ് : കണ്ണൂർ-കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പാലം നിർമ്മാണത്തിന്റെ ഭാഗമായി ഒരുക്കിയ താൽക്കാലിക റോഡിന്റെ സുരക്ഷയ്ക്കായി ചരക്ക് വാഹനങ്ങൾക്കും നീളം കൂടിയ വാഹങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. മെയ് 27 മുതൽ കണ്ണൂരിൽ നിന്നും കൂത്തുപറമ്പിലേക്ക് പോകുന്ന വാഹനങ്ങൾ ചാല സ്‌കൂളിന് സമീപത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാല-തന്നട-പൊതുവാച്ചേരി-ആർ വി മെട്ട-മൂന്നുപെരിയ വഴി കണ്ണൂർ- കൂത്തൂപറമ്പ് റോഡിൽ പ്രവേശിക്കണം. കണ്ണൂരിലേക്കുള്ള വാഹനങ്ങൾ മൂന്നു പെരിയയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാറപ്രം-മേലൂർക്കടവ്-കാടാച്ചിറ വഴി പോകണമെന്നും പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
No comments
Post a Comment