Header Ads

  • Breaking News

    ക്രീം ബണ്ണിൽ ക്രീമില്ല’, കോട്ടയത്ത്‌ ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ



    കോട്ടയം: ക്രീം ബണ്ണിൽ ക്രീമില്ലെന്നാരോപിച്ച് ബേക്കറി ഉടമയുടെ കൈ തല്ലി ഒടിച്ച് യുവാക്കൾ. മറവൻ തുരുത്ത് സ്വദേശികളാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ബേക്കറി ഉടമയേയും, ചായ കുടിക്കാനെത്തിയ വൃദ്ധനേയുമടക്കം അഞ്ച് പേരെയാണ് യുവാക്കൾ മർദ്ദിച്ചത്.

    ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കടയിലെത്തിയ യുവാക്കൾ ക്രീം ബൺ ആവശ്യപ്പെടുകയായിരുന്നു. ബൺ നൽകിയപ്പോൾ അതിൽ ക്രീമില്ലെന്ന് ആരോപിച്ച് ആദ്യം ബേക്കറി ഉടമയെ ആണ് യുവാക്കൾ തല്ലി പരിക്കേൽപ്പിച്ചത്. തുടർന്ന് ചായ കുടിയ്ക്കാൻ കടയിലെത്തിയ വൃദ്ധനെയും, ബേക്കറി ഉടമയുടെ ഭാര്യ, കുട്ടികൾ എന്നിവരെയും യുവാക്കൾ മർദ്ദിച്ചു.

    അതേസമയം, പരിക്കേറ്റ അഞ്ച് പേരെയും സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും, എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad