Header Ads

  • Breaking News

    സ്കൂളുകളിലെ കുടിവെള്ളം ലാബിൽ പരിശോധിക്കണം: അറ്റകുറ്റപ്പണികളും പെയിന്റിങും 27നകം പൂർത്തിയാക്കണം



    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശം.

    സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്.സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്ത
    ണ്ടതാണ്.

    സ്കൂളും പരിസരവും, ക്ലാസ്സ് മുറികൾ, ടോയ്ലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ ഇവ വൃത്തിയാക്കുകയും മഴക്കാല പൂർവ്വ ശുചീകരണ
    പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്.

    കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുചീകരിച്ച് അണുവിമുക്തമാക്കണം.

    കുടിവെള്ളം ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

    സ്കൂളുകൾ കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ
    സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ക്കൂളുകളിൽ
    കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന
    സ്ഥലം മറച്ചുകെട്ടേണ്ടതാണ്.

    സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളോ,മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സ്കൂൾ പരിസരത്തോ, കോമ്പൗണ്ടിലോ ഇലക്ട്രിക് ലൈൻ, സ്റ്റേവയർ മുതലായവ അപകടകരമാം വിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന
    നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

    No comments

    Post Top Ad

    Post Bottom Ad