Header Ads

  • Breaking News

    പരിയാരം : വീട്ടിൽ കയറി ഭീഷണി ; യുവതിയുടെ പരാതിയിൽ 12 പേർക്കെതിരെ കേസ്

     


    പരിയാരം :വിമുക്ത ഭടൻ്റെവീട്ടിൽ കയറി ഭീഷണി ഭാര്യയുടെ പരാതിയിൽ 12 ഓളം പേർക്കെതിരെ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം പീരക്കാംതടംകക്കോണിയിലെ വിമുക്ത ഭടൻ അനുരാഗിൻ്റെ ഭാര്യ സുമനയുടെ പരാതിയിലാണ് 12 ഓളം സി പി എം പ്രവർത്തകർക്കെതിരെ പരിയാരം പോലീസ് കേസെടുത്തത്.

    കുഞ്ഞിമംഗലം മല്യോട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ കണ്ടംകുളങ്ങരയിൽ വെച്ച മതസൗഹാർദ്ദ ബോർഡു നശിപ്പിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ അനുരാഗും ഉൾപ്പെട്ടിരുന്നു.പയ്യന്നൂർ പോലീസ്കേസിൽ പ്രതിയായിരുന്ന ഇയാളുടെ വീട്ടിലെത്തിയായിരുന്നു സംഘം ഭീഷണി മുഴക്കിയതെന്ന് ഭാര്യ പരിയാരം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.

    No comments

    Post Top Ad

    Post Bottom Ad