വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി : ഡോക്ടർ അറസ്റ്റിൽ
Type Here to Get Search Results !

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി : ഡോക്ടർ അറസ്റ്റിൽ

 


കൊച്ചി: വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. കളമശ്ശേരി പത്തടിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ അസ്ഥിരോഗ വിദ​ഗ്ദനായ തൃപ്പൂണിത്തുറ എരൂർ അയ്യമ്പള്ളിക്കാവ് റോഡിൽ ഗ്ലോസി അപ്പാർട്ട്മെന്‍റ്​ഫ്യൂഷൻ ഹോംസ് ഫ്ലാറ്റ് നമ്പർ എ3യിൽ താമസിക്കുന്ന എൻ. ശ്രീഹരിയാണ് അറസ്റ്റിലായത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


2020 ജനുവരി 26-ന് വാൽപാറയിലും ഫെബ്രുവരിയിൽ കൂർഗിലെ റിസോർട്ടിലും മാർച്ച് 15-ന് എറണാകുളം ചിറ്റൂർ റോഡിലെ ഹോട്ടലിലും 2021 ഏപ്രിൽ മുതൽ കതൃക്കടവിലെ അപ്പാർട്ട്മെന്‍റിലും എത്തിച്ച് പലതവണ പരാതിക്കാരിയെ നിർബന്ധിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.


പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad