Header Ads

  • Breaking News

    ഓഫീസില്‍ ഒറ്റപ്പെട്ടു, ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം; സിന്ധുവിന്റെ ഡയറിയില്‍ നിര്‍ണ്ണായക വിവരങ്ങള്‍

     


    വയനാട് മാനന്തവാടിയില്‍ ആത്മഹത്യ ചെയ്ത സബ് ആര്‍.ടി.ഒ ഓഫീസിലെ ജീവനക്കാരിയായ സിന്ധുവിന്റെ ഡയറിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്തി. ഓഫീസില്‍ ഒറ്റപ്പെട്ടുവെന്നും, ജോലി പോകുമെന്ന് ഭയമുള്ളതായും ഡയറില്‍ എഴുതിയിട്ടുണ്ട്. ഓഫീസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നതായും ഡയറിയില്‍ സൂചനകളുണ്ട്. സിന്ധുവിന്റെ റൂമില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും പൊലീസ് കണ്ടെടുത്തിരുന്നു.


    ഡയറിയില്‍ ചില സഹപ്രവര്‍ത്തകരുടെ പേരുകള്‍ എഴുതിയിട്ടുണ്ട്. ആത്മഹത്യക്ക് പ്രേരണയായത് ഇക്കാരണങ്ങളാണെ എന്ന് പൊലീസ് അന്വേിച്ച് വരികയാണ്. സിന്ധുവിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്.


    അതേസമയം സിന്ധുവിനെ ഉദ്യോഗസ്ഥര്‍ പരസ്യമായി അപമാനിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് പറഞ്ഞു. സിന്ധു കരയുന്നത് കണ്ടവരുണ്ട്. സംഭവം നേരിട്ട് കണ്ട ചിലര്‍ തന്നെ വിവരം അറിയിച്ചതായാണ് പ്രദീപ് പറഞ്ഞത്.


    സിന്ധു ആത്മഹത്യ ചെയ്യും മുമ്പ് പരാതിപ്പെട്ടിരുന്നതായി വയനാട് ആര്‍ടിഒ മോഹന്‍ദാസ് പറഞ്ഞിരുന്നു.ഓഫീസിലെ ചില സഹപ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതിപ്പെട്ടത്. സിന്ധു ഉള്‍പ്പടെ അഞ്ച് പേരാണ് പരാതിയുമായി ആര്‍ടിഒയെ സമീപിച്ചത്. സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും ആര്‍ടിഒ വ്യക്തമാക്കി. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് പരാതിയുമായി അഞ്ച് പേരും മോഹന്‍ദാസിനെ കണ്ടത്. ഓഫീസില്‍ ചേരിചിരിവ് ഉണ്ട്. സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നാണ് സിന്ധു ആവശ്യപ്പെട്ടത്.


    ഇന്നലെ രാവിലെയാണ് ഭിന്നശേഷിക്കാരിയായ സിന്ധുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.


    മേലുദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. കൈക്കൂലി വാങ്ങാന്‍ കൂട്ടു നില്‍ക്കാത്തതില്‍ പകയുണ്ടായിരുന്നു. ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും സഹോദരന്‍ നോബിള്‍ പറഞ്ഞു. സിന്ധുവിന് ജോലി നഷ്ടപ്പെടുമെന്ന് ഭയമുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു.

    No comments

    Post Top Ad

    Post Bottom Ad