മകൻ്റെ ഭാര്യയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെതിരെ കേസ്. ആലക്കോട് തിമിരി തേർത്തല്ലിയിലെ ഭർതൃഗൃഹത്തിൽ വെച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 2021 ഒക്ടോബറിൽ വിവാഹിതയായ കണിയംചാൽ സ്വദേശിനിയായ 24 കാരിയുടെ പരാതിയിലാണ് ഭർതൃപിതാവിനെതിരെ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജനുവരി മുതൽ തിമിരി തേർത്തല്ലിയിലെ ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ് പരാതിക്കാരിയുടെ ഭർതൃപിതാവ് ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തിൽ പിടിക്കുകയും ലൈംഗീക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് കാണിച്ച് പോലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്.