Header Ads

  • Breaking News

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: തൃശൂർ സ്വദേശി പിടിയിൽ

     


    തൃശൂർ: 

    പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നിധീഷിനെയാണ് (23) കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.


    16-കാരിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി നിധീഷ് താമസിക്കുന്ന വീട്ടിലേക്ക്

    വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് വീട്ടുകാര്‍ വിവരമറിഞ്ഞത്. തുടർന്ന്, ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.


    പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ്  കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ നിധീഷിനെ റിമാൻഡ് ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad