Header Ads

  • Breaking News

    നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു



    നടി ഗായത്രി വാഹനാപകടത്തില്‍ മരിച്ചു. 26 വയസായിരുന്നു. വെള്ളിയാഴ്ച രാത്രി ഗച്ചിബൗലിയില്‍ വച്ച്‌ ​തെലുങ്ക് നടി സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.ഹോളി ആഘോഷത്തിന് ശേഷം സുഹൃത്ത് റാത്തോഡിനൊപ്പം വീട്ടിലേക്ക് കാറില്‍ പോകവെയായിരുന്നു അപകടം.

    റോത്താഡായിരുന്നു വാഹനം ഓടിച്ചിരുന്നത്. വഴിയാത്രക്കാരിയായിരുന്ന ഒരു യുവതിയുടെ മുകളിലേക്കാണ് കാര്‍ മറിഞ്ഞത്. മൂവരെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ​ഗായത്രിയും 38 കാരിയായ വഴിയാത്രക്കാരിയും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ റാത്തോഡും മരിച്ചു.

    ഡോളി ഡിക്രൂസ് എന്ന ​ഗായത്രി തന്റെ യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റ​ഗ്രാമിലൂടേയുമാണ് പ്രശസ്തിയില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ആയതിന് പിന്നാലെയാണ് വെബ് സീരീസായ മാഡം സാര്‍ മാഡം ആന്‍തേയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഇതു കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമിലും താരം അഭിനയിച്ചിട്ടുണ്ട്. ​ഗായത്രിയുടെ അപ്രതീക്ഷിത വിയോ​ഗം സോഷ്യല്‍ മീഡിയയേയും തെലുങ്ക് സിനിമയിലുള്ളവരേയും ഞെട്ടിച്ചിരിക്കുകയാണ്.


    No comments

    Post Top Ad

    Post Bottom Ad