Header Ads

  • Breaking News

    കെ.എസ്.ഇ.ബി.യുടെ 65-ാം പിറന്നാളാഘോഷം; എട്ടു ഇലക്ട്രിക് വാഹനങ്ങളുടെ ഡ്രൈവര്‍മാരായി വനിതകള്‍


    തിരുവനന്തപുരം: 65 വയസ്സ് തികയുന്ന കെ.എസ്.ഇ.ബി.യുടെ ആഘോഷത്തിന് തിങ്കളാഴ്ച പുറത്തിറക്കുന്ന 65 ഇ-വാഹനങ്ങളില്‍ എട്ടെണ്ണം ആദ്യദിനം ഓടിക്കുന്നത് പട്ടം വൈദ്യുതിഭവനിലെ എട്ട് വനിതാ ഉദ്യോഗസ്ഥര്‍. നഗരത്തിലെ എട്ടു റൂട്ടുകളില്‍ ഇ-കാറുകളില്‍ എന്‍ജിനിയര്‍മാരും ഫിനാന്‍സ് ഓഫീസറുമൊക്കെ ഡ്രൈവര്‍മാരാകും. 'എര്‍ത്ത് ഡ്രൈവ് വിമന്‍ റൈഡേഴ്സ്' എന്നാണിവര്‍ അറിയപ്പെടുക.
    ടെസ്റ്റ് ഡ്രൈവില്‍ എട്ടുപേരും മിടുക്കികളായി. വനിതാദിനമായ മാര്‍ച്ച് എട്ടിന്റെ തലേന്ന് തിങ്കളാഴ്ച സ്ത്രീശാക്തീകരണവും ഇ-വാഹനങ്ങളുടെ പ്രചാരണവും ലക്ഷ്യമിട്ടാണ് വനിതാ ഉദ്യോഗസ്ഥരെ ഡ്രൈവര്‍മാരാക്കുന്നത്. കനകക്കുന്നില്‍നിന്ന് എട്ടു റൂട്ടുകളില്‍ ഇവര്‍ കാറോടിക്കും. എസ്.എ.പി. ക്യാമ്പ്, കളക്ടറേറ്റ്, ടെക്നോപാര്‍ക്ക്, എന്‍ജിനിയറിങ് കോളേജുകള്‍, വികാസ് ഭവന്‍, പബ്ലിക് ഓഫീസ് എന്നിവിടങ്ങളില്‍ പ്രചാരണത്തിനായി അല്പനേരം നിര്‍ത്തിയിടും. ഒരു റൂട്ട് കോവളത്തേക്കാണ്. പട്ടം വൈദ്യുതിഭവനിലാണ് യാത്ര അവസാനിക്കുന്നത്.


    No comments

    Post Top Ad

    Post Bottom Ad