Header Ads

  • Breaking News

    ഇനി ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ 6 വയസ് തികഞ്ഞിരിക്കണം

    6 വയസ് തികയാത്ത കുട്ടികൾക്ക് പുതിയ അധ്യയന വർഷം മുതൽ ഒന്നാം ക്ലാസിൽ ചേരാനാകില്ല. സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ നിലവിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്.

    എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാൽ കേന്ദ്ര നയം നടപ്പാക്കാൻ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ  ഇളവ് ഇനി നൽകില്ല. 

    2020 ലെ ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിർബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങൾ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിർബന്ധമാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

    2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം 1 മുതൽ 5 വരെ ക്ലാസുകൾ പ്രൈമറിയും 6 മുതൽ 8 വരെ യുപിയും 9,10 ക്ലാസുകൾ ഹൈസ്കൂൾ വിഭാഗവുമാണ്. 9 മുതൽ 12 വരെ ക്ലാസുകൾ ഒരു വിഭാഗമായി കണക്കാക്കാനും നിർദേശമുണ്ട്. കേരളത്തിൽ ഹൈസ്കൂൾ- ഹയർ സെക്കൻഡറി ഏകീകരണത്തിനുള്ള നടപടികൾ പുരോഗമിക്കുകയുമാണ്.

    No comments

    Post Top Ad

    Post Bottom Ad