Header Ads

  • Breaking News

    ബോംബെറിഞ്ഞ് കൊലപാതകം; ഒരാൾ കൂടി പിടിയിൽ

     


    കണ്ണൂർ: 

    തോട്ടടയിൽ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കടമ്പൂർ സ്വദേശി അരുണിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പിടിയിലായ സനാദിന്റെ സുഹൃത്താണ് അരുൺ.കേസിലെ മറ്റൊരു പ്രതിയായ മിഥുൻ ആവശ്യപ്പെട്ടതുപ്രകാരം സനാദ് വിവാഹ വീട്ടിലേക്ക് വടിവാളുമായി എത്തിയത്.


     ഈ വടിവാൾ നൽകിയത് അരുൺ ആണെന്ന് പൊലീസ് അറിയിച്ചു. അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.സ്‌ഫോടക വസ്തുക്കൾ താഴെ ചൊവ്വയിലെ ഒരു പടക്ക കടയിൽ നിന്നാണ് വാങ്ങിയതെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്. എന്നാൽ കണ്ണൂരിലുള്ള മറ്റൊരു പടക്ക കച്ചവടക്കാരനാണ് മിഥുനും സംഘത്തിനും സ്‌ഫോടകവസ്തുക്കൾ എത്തിച്ചുനൽകിയത്. ഇയാൾക്കായി അന്വേഷണം ഇപ്പോൾ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

    No comments

    Post Top Ad

    Post Bottom Ad