Header Ads

  • Breaking News

    ചാരായവുമായി യുവാവ് അറസ്റ്റിൽ


    കണ്ണൂർ: ഒമ്പത് ലിറ്റർ ചാരായവുമായി വില്പനക്കാരനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. ആലക്കോട് ഉദയഗിരി ചീക്കാട് അറുപത്തിയെട്ടിൽ താമസിക്കുന്ന കെ.ബിജേഷിനെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. പി.ജനാർദ്ദനനും സംഘവും പിടികൂടിയത്. പയ്യാവൂർ കാഞ്ഞിരക്കൊല്ലി ചിറ്റാരിയിൽ നിന്നാണ് വില്പനക്കായി സൂക്ഷിച്ച ഒമ്പത് ലിറ്റർ ചാരായവുമായി പ്രതി പിടിയിലായത്.
    റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.പങ്കജാക്ഷൻ, ടി. കെ.ഷാൻ , എക്സൈസ് ഡ്രൈവർ ഇസ്മായിൽ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റു ചെയ്തു.

    No comments

    Post Top Ad

    Post Bottom Ad